Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് 'കഗോകോൺ 2026'

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് 'കഗോകോൺ 2026'
അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (കെ.എൽ.എസ്.സി അഗോയ്) കേരള ഘടകം വാർഷിക കോൺഫറൻസ് കഗോകോൺ 2026 ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഗൈനക്കോളജിക് ഓങ്കോളജി ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (കെ.എൽ.എസ്.സി അഗോയ്) കേരള ഘടകം വാർഷിക കോൺഫറൻസ് കഗോകോൺ 2026. ഐ.എം.എ ഹൗസിൽ ആരംഭിച്ച ദ്വിദിന കോൺഫറൻസിൽ രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ജീവിതങ്ങൾ തിരികെ പിടിക്കുന്ന മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് ഗൈനകോളജിക് ഓങ്കോളജിസ്റ്റുമാർ നിർവഹിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. വൈദ്യശാസ്‌ത്രത്തിൻ്റെ നിർണായകമായ ഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി നൂതന സാധ്യതകളാണ് ഇന്ന് ചുറ്റുമുള്ളത്. കൂട്ടായ പ്രവർത്തനങ്ങളിലുടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ മേഖലക്ക് ഇനിയും സാധിക്കും. ഗൈനക്കോളജിക്കൽ ഓങ്കോളജി വെറുമൊരു സൂപ്പർ സ്പെഷ്യാലിറ്റി മാത്രമല്ല, അതൊരു ധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

ഐ ഗുരുകുൽ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം അഗോയ് പ്രസിഡന്‍റ് ഡോ. ജിത പരിജ നിർവഹിച്ചു. കെ.എൽ.എസ്.സി അഗോയ് പ്രസിഡന്‍റ് ഡോ. കെ. ചിത്രതാര, കഗോകോൺ 2026 രക്ഷാധികാരി ഡോ. പി.കെ. ശേഖരൻ, കെ.എൽ.എസ്.സി അഗോയ് സെക്രട്ടറി ഡോ. ഡി. ആദർശ് എന്നിവർ സംസാരിച്ചു. കോൺഫറൻസ് ഇന്ന് സമാപിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും