Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിൽ ബോംബ് ഭീഷണി

വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിൽ ബോംബ് ഭീഷണി
വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിൽ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് അന്വേഷണം നടത്തുന്നു

വൈക്കം: വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിൽ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ സന്ദേശം വന്നത്.

0:00
/1:14

തുടർന്ന് ഓഫിസ് അടച്ചു. പോസ്റ്റ് ഓഫീസിന് സമീപം ബിജെപി അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന സമ്മേളന പരിപാടി വൈകിട്ട് നടക്കുന്നത് കൊണ്ട് പോലീസ് കൂടുതൽ ജാഗ്രത പാലിച്ചു. കോട്ടയത്തുനിന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തിയാണ് പരിശോധന നടത്തിയത്.ജീവനക്കാരെ പുറത്തിറക്കി പോസ്റ്റ് ബോക്സുകളിലും ഓഫീസിനുള്ളിലും സമീപസ്ഥലങ്ങളിലും പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പോസ്റ്റ് ഓഫീസ്സുകളിലാണ് ഇമെയിൽ ഭീഷണി സന്ദേശം കിട്ടിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയും പോലീസ് കോട്ടയത്ത് നിന്ന് ബോബ് സ്ക്വാഡിനെ വരുത്തി പരിശോധന നടത്തുകയും ആയിരുന്നു. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം അൽപസമയം തടസ്സപ്പെട്ടു. ഉച്ചക്ക് ഒരു മണിയോടെ ബോബ് പൊട്ടുമെന്നായിരുന്നു ഭീഷണിയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും