Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വൈക്കം - തവണക്കടവ് ഫെറിയിൽ ഇനി കറ്റാമറൈൻ സർവീസ്

വൈക്കം - തവണക്കടവ് ഫെറിയിൽ ഇനി കറ്റാമറൈൻ സർവീസ്

വൈക്കം: വൈക്കം - തവണക്കടവ് ഫെറിയിൽ ഇനിമുതൽ സർവീസ് നടത്താൻ തടിബോട്ടില്ല. ഇതുവരെ ഫെറിയിൽ സർവീസ് നടത്തിയിരുന്ന കാലപ്പഴക്കമേറിയ എ.90 നമ്പർ തടി ബോട്ട് സർവീസിന് അനുയോജ്യമല്ലെന്നും ശക്തമായ കാറ്റം മഴയും വരുമ്പോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പരാതി നാളുകളായി ഉയർന്നിരുന്നു. ഇതേ തുടർന്ന് ബോട്ട് മാറ്റണമെന്ന തീരുമാനം എടുത്തത്. തടിബോട്ടിന് പകരമായി കറ്റാമറൈൻബോട്ടാണ് ഫെറിയിൽ സർവീസ് നടത്തായി വകുപ്പ് എത്തിച്ചിരിക്കുന്നത്. ഇരട്ട എൻജിൻ സംവിധാനമുള്ള കറ്റാമറാൻ ബോട്ട് കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്ന് വൈക്കം ജെട്ടിയിൽ എത്തിച്ചത്. യാത്രക്കാരുടെ സുരക്ഷയും സമയ ലാഭവും മുൻനിർത്തി ആധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്തതാണ് കറ്റാമറൈൻ യാത്രാബോട്ട്. 75 പേർക്ക് ഒരേസമയം ഈ ബോട്ടിൽ യാത്ര ചെയ്യാനാകും. കൂടാതെ ബോട്ടിന് ഇരട്ട എൻജിനുകളുള്ളതിനാൽ, ഒരു എൻജിൻ പ്രവർത്തനരഹിതമായാലും ബോട്ട് സുരക്ഷിതമായി കരയിലെത്തിക്കാനാകും. നിലവിൽ സോളാർ ബോട്ടായ ആദിത്യ ഉൾപ്പെടെ നാല് ബോട്ടുകളാണ് വൈക്കം-തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്നത്. വൈക്കം -തവണക്കടവ് ഫെറിയിലൂടെ ദിവസേന ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നും ആയിരങ്ങളാണ് കായൽ കടക്കുന്നത്. ആറ് രൂപയാണ് യാത്രാനിരക്ക്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും