വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി
വൈക്കം: ഓണത്തോടനുബന്ധിച്ച് വൈക്കത്ത് ഖാദിമേളയ്ക്ക് തുടക്കമായി. ഖാദി മേളകളിലെ ഉൽപ്പന്നങ്ങളുടെ വൈവിധ്യങ്ങളും മികവുമാണ് മേളകളെ ശ്രദ്ധേയമാക്കുന്നത്. വിവിധതരം ആകർഷകമായ തുണിത്തരങ്ങളും ഉത്പന്നങ്ങളുമാണ് ഓണക്കാലത്ത് റിബേറ്റോടെ മേളകളിൽ ലഭ്യമാകുന്നത്.
30 ശതമാനം റിബേറ്റിലാണ് ഓണം വിപണന മേളകളിൽ ഉൽപന്നങ്ങൾ ലഭിക്കുന്നത്. വൈക്കത്ത് ഉദയനാപുരം ഖാദി ഗ്രാമ സൗഭാഗ്യ വിപണന കേന്ദ്രത്തിലും വൈക്കം എസ്.ബി.ഐ പ്രവർത്തിക്കുന്ന വ്യാപാര സമുച്ചയത്തിലെ താഴെ പ്രവർത്തിക്കുന്ന വിപണന മേളയിലും ചെമ്പ് ബ്രഹ്‌മമംഗലം ഖാദി യൂണിറ്റ് ഗ്രാമശ്രീയിലും ഈ മാസം 25 വരെയാണ് ഓണക്കാല റിബേറ്റ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ഹാളിൽ ആരംഭിച്ച മേള വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്കുമാർ, വൈക്കം ഖാദി ഭവൻ മാനേജർ ഷെല്ലിജോസഫ്, ഉദയനാപുരം ഖാദി ഭവൻ മാനേജർ ജി. സുലോചന, ഉദയനാപുരം ഖാദി യൂണിറ്റ് ഇൻസ്ട്രക്ടർ പി.എസ്. സന്തോഷ് എന്നിവർ പങ്കെടുത്തു.
Comments ()