Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കത്ത് കഞ്ചാവെന്ന സംശയത്തിൽ ചെടികൾ പിടിച്ചെടുത്തു

വൈക്കത്ത് കഞ്ചാവെന്ന സംശയത്തിൽ ചെടികൾ പിടിച്ചെടുത്തു
ആറാട്ടുകുളങ്ങരക്ക് സമീപം എക്സൈസ് അധികൃതർ കഞ്ചാവെന്ന് സംശയിക്കുന്ന ചെടി കണ്ടെത്തിയപ്പോൾ

വൈക്കം: കഞ്ചാവ് ചെടികൾ വളർത്തുന്നു എന്ന സംശയത്തെ തുടർന്ന് എക്സൈസ് അധികൃതർ ആറാട്ടുകുളങ്ങരക്ക് സമീപം ചില വീടുകളിൽ പരിശോധന നടത്തി.
കഞ്ചാവിനോട് സാമ്യം തോന്നുന്ന ചെടികൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ഇത് കഞ്ചാവ് ചെടിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ കഞ്ചാവ് ചെടികൾ ഉള്ളതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധനക്ക് എത്തിയത്.
അതേസമയം ഇത് മഞ്ഞ നിറത്തിൽ പൂവുണ്ടാകുന്ന അലങ്കാരച്ചെടിയാണെന്ന് സമീപവാസികളിൽ ചിലർ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും