Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി
|
Loading Weather...
Follow Us:

വൈക്കത്ത് വൻ ലഹരി മരുന്ന് വേട്ട

വൈക്കത്ത് വൻ ലഹരി മരുന്ന് വേട്ട

വൈക്കം: വൈക്കത്ത് വൻ ലഹരി മരുന്ന് വേട്ട. 34.28 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കപ്രയാർ കൊച്ചുകണിയാംതറ താഴ്ചയിൽ വിഷ്ണു വി ഗോപാൽ (32) ആണ് പിടിയിലായത്. ജില്ലാപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേർന്ന് വൈക്കപ്രയാറിലുള്ള യുവാവിൻ്റെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടിലെ അടുക്കളയിൽ മസാലകൾ സൂക്ഷിക്കുന്ന ടിന്നിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് നിരോധിത ലഹരി വസ്തുവായ എം.ഡി.എം.എ കണ്ടെടുത്തത്. ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും വൈക്കം പോലീസും നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച ഉച്ചയോടെ യുവാവ് പിടിയിലായത്. യുവാവ് ഇന്നലെ രാത്രിയാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്നുമായി എത്തിയ യുവാവിനെ രഹസ്യവിവരത്തെ തുടർന്ന് വൈക്കം എക്സൈസ് സംഘം  പിടികൂടിയിരുന്നു

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും