Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വൈക്കത്തേക്ക് മൂന്ന് സോളാർ ബോട്ട് കൂടി

വൈക്കത്തേക്ക് മൂന്ന് സോളാർ ബോട്ട് കൂടി
വൈക്കം - തവണക്കടവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന സോളാർ ബോട്ട്

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കം-തവണ കടവ് ബോട്ട് സർവീസിൽ മൂന്ന് സോളാർ ബോട്ട് കൂടി എത്തുന്നു. ഇതിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കും.

0:00
/0:41

നിലവിൽ വൈക്കത്തുനിന്ന് തവണക്കടവിലേക്ക് മൂന്ന് സ്റ്റീൽ ബോട്ടുകളും ഒരു സോളാർ ബോട്ടുമാണ് സർവീസ് നടത്തുന്നത്. മൂന്ന് സോളാർ ബോട്ടുകൾ കൂടി എത്തുന്നതോടെ നിലവിലുള്ള പഴയ മൂന്ന് സ്റ്റീൽ ബോട്ടുകൾ ഒഴിവാക്കാനാവും. 2017 ലാണ് ഏഷ്യയിലെ തന്നെ ആദ്യ സോളാർ ബോട്ടായ ആദിത്യ വൈക്കത്ത് സർവീസ് തുടങ്ങിയത്. സോളാർ ബോട്ടിൽ ജലമലിനീകരണവും ശബ്ദവും അന്തരീക്ഷ മലിനീകരണവും ഇല്ലാതെ യാത്ര ചെയ്യാം. സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്നതു കൊണ്ട് ഇന്ധന ലാഭവും ഉണ്ട്. ബാറ്ററികളിൽ ഊർജ്ജം സംഭരിച്ച് പിന്നീട് പ്രവർത്തിക്കാനുമാവും. ഫെബ്രുവരി അവസാനത്തോടെ സോളാർ ബോട്ടുകൾ മാത്രമായിരിക്കും വൈക്കത്ത് നിന്ന് തവണകടവിലേക്ക് സർവീസ് നടത്തുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും