Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം

എസ്. സതീഷ്കുമാർ

വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം

വൈക്കം: വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിനുള്ളിൽ നിന്ന കൂറ്റൻ വാകമരം കടപുഴകി വീണു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെയായതിനാലും ആ സമയത്ത് ബസുകളോ യാത്രക്കാരോ സ്ഥലത്തില്ലാതിരുന്നതിനാലും വൻ അപകടമാണ് ഒഴിവായത്. ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്ത് കംഫർട്ട് സ്റ്റേഷന് സമീപം നിന്ന മരമാണ് വീണത്. മരം വീണതിനെ തുടർന്ന് ഈ ഭാഗത്തെ ബസ് സ്റ്റാൻഡിന്റെ മതിൽ തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

ദിവസേന നൂറുകണക്കിന് യാത്രക്കാരും നിരവധി ബസുകളും എത്തുന്ന പൊതുസ്ഥലത്താണ് ഈ അപകടമുണ്ടായത്. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റണമെന്ന് കർശന നിർദ്ദേശമുള്ളപ്പോഴാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ചയുണ്ടായതെന്ന ആക്ഷേപം ശക്തമാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും