ജുമാ മസ്ജിദ് സെക്രട്ടറിക്ക് യാത്രയയപ്പു നൽകി
മറവന്തുരുത്ത്: ജോലിസംബന്ധമായി വിദേശത്തേക്ക് പോകുന്ന മറവന്തുരുത്ത് മുഹിയുദ്ദീൻ ജുമാ മസ്ജിദ് സെക്രട്ടറി ഷഹബാസിന് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും സ്നേഹോപഹാരവും നൽകി.
നീണ്ട 10 വർഷക്കാലം ജമാഅത്ത് സെക്രട്ടറിയായി മികച്ച സേവനമനുഷ്ഠിച്ച അദ്ദേഹത്തിനുള്ള ഉപഹാരം ജമാഅത്ത് പ്രസിഡന്റ് ബഷീർ കൊച്ചുപറമ്പിൽ കൈമാറി.

ചടങ്ങിൽ മുഹിയുദ്ദീൻ ജുമാമസ്ജിദ് ഇമാം കമറുദ്ദീൻ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ്, ഷംസുദ്ദീൻ , നിസാർ ഹാജി, നസീർ ഷമീർ മൻസിൽ, ഷിനാജ് എന്നിവർ പ്രസംഗിച്ചു. ജമാഅത്ത് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Comments ()