വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം
വൈക്കം. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കുക, പവർകട്ട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തലയാഴം കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി ജോൺ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.

സി.കെ. ആശ എക്സ്.എം.എൽ. എ, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം ഡി. ബാബു, മണ്ഡലം സെക്രട്ടറി പി.എസ്. പുഷ്ക്കരൻ, എം.ജി. ഫിലേന്ദ്രൻ. കെ.എം. വിനോഭായ്. ജോസ് സൈമൺ, കെ.വി. നടരാജൻ എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണ്ണയ്ക്കും. പി.ആർ. ശശി, ജെ.പി. ഷാജി, ടി.സി. പുഷ്പരാജൻ, വി.എൻ. ഹരിയപ്പൻ, വി. ലക്ഷ്മണൻ. കെ.എ. കാസ്ട്രോ എന്നിവർ നേതൃത്വം നൽകി.
Comments ()