ആർഭാടങ്ങൾക്ക് വിട; ക്ഷേമ പ്രവർത്തനങ്ങളിലേക്ക് ചുവടുവെച്ച് അക്ഷയ റസിഡൻസ് അസോസിയേഷൻ
വൈക്കം: ആർഭാടങ്ങൾ കുറച്ച് ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ വൈക്കത്തെ ഒരു റസിഡൻസ് അസ്സോസിയേഷൻ തീരുമാനം. അക്ഷയ റസിഡൻസ് അസ്സോസിയേഷനാണ് പൊതുയോഗത്തിൽ ഈ തീരുമാനമെടുത്തത്. ഇതിൻ്റെ ഭാഗമായി ഇപ്പോൾ സംഘടനയിലെ നിർദ്ധനർക്ക് നൽകി വരുന്ന ചികിത്സാ സഹായം കാര്യക്ഷമമാക്കുവാൻ പ്രത്യേക ഫണ്ട് സ്വരൂപിക്കും.

കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾക്കും മുൻഗണന നൽകും. ലഹരിക്കും, മയക്കുമരുന്നിനുമെതിരെയും, ദുരന്ത നിവാരണത്തിനും ബോധവൽക്കരണ പരിപാടികൾ നടത്താനുമാണ് തീരുമാനം. അസോസിയേഷൻ പ്രസിഡൻ്റ് പി. സോമൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുനിസിപ്പൽ കൗൺസിലർ മാധുരി കെ.എൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ വിജയകുമാരി, ഭാരവാഹികളായ ഷീബാ പ്രകാശം, സുഗതൻ എസ്, സജീവ് വി.ജി, മാരിയപ്പൻ, സുനിത സന്തോഷ്, സിനി രാജേഷ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ മാതൃകാ തീരുമനം ഉണ്ടായത്.
Comments ()