ലഹരിക്കെതിരെ ജനകീയ പ്രതിരോധം: ഉദയനാപുരത്ത് 'തൂഫാൻ 2.0 നാർക്കോട്ടിക് ഹണ്ട്' ആരംഭിച്ചു
വൈക്കം: തൂഫാൻ 2.0 നാർക്കോട്ടിക് ഹണ്ട് ഉദയനാപുരം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. തൂഫാൻ വാർഡു ഗ്രാമസഭകൾ പ്രത്യേകമായി വിളിച്ചു ചേർത്ത് ജനകീയ പ്രസ്ഥാനത്തിന് രൂപം നൽകും. പോലീസ്, എക് സൈസ് ഡിപ്പാർട്ട്മെൻ്റുകളുടെ സഹകരണം ഉറപ്പുവരുത്തും. തൂഫാൻ വാരിയറായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവിന് ബാഡ്ജ് അണിയിച്ചാണ് വൈക്കം പോലീസ് സബ് ഇൻസ്പെക്ടർ എസ്. സൂരജ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.

നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും ഉദയനാപുരം പഞ്ചായത്തിൽ ഇല്ലാതാക്കുന്നതിനുള്ള കർമ്മപദ്ധതിയും അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.പി. വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, വി. ബിൻസ്, മിനി മനയ്ക്കപ്പറമ്പിൽ, സുമേഷ് കൊല്ലേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()