വൈക്കം, കടുത്തുരുത്തി മേഖലകളിൽ നാളെ കുടിവെള്ളം മുടങ്ങും
വൈക്കം: വൈദ്യുതി വകുപ്പ് ഓഫീസ് പെരുവ സെക്ഷനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ, നാളെ കുടിവെള്ളം മുട്ടും. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതിനാൽ കേരള വാട്ടർ അതോറിട്ടിയുടെ മേവെള്ളൂർ ജലശുദ്ധീകരണശാലയിൽ പ്രവർത്തനം മുടങ്ങുന്നാണ് കാരണം. ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, തലയാഴം, വെച്ചൂർ, എന്നീ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും, കടുത്തുരുത്തി, കല്ലറ, വെള്ളൂർ, ഞീഴൂർ, മുളക്കുളം, ഉഴവൂർ, വെളിയന്നൂർ എന്നിവടങ്ങളിലും കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി കടുത്തുരുത്തി ഡിവിഷൻ
എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.

Comments ()