Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഓപ്പറേഷൻ തൂഫാൻ തദ്ദേശം രണ്ടാം ഘട്ടത്തിന് വൈക്കത്ത് തുടക്കമായി

ഓപ്പറേഷൻ തൂഫാൻ തദ്ദേശം രണ്ടാം ഘട്ടത്തിന് വൈക്കത്ത് തുടക്കമായി

വൈക്കം: ഓപ്പറേഷൻ തൂഫാൻ തദ്ദേശം രണ്ടാം ഘട്ടത്തിന് വൈക്കത്ത് തുടക്കമായി. ആഭ്യന്തര വകുപ്പും, പോലീസും, എക്സൈസ് വകുപ്പും ചേർന്ന് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശം രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കമായത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് നടന്നു. വൈക്കത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തൂഫാൻ പ്രതിജ്ഞയും, തൂഫാൻ വാരിയർ ബാഡ്ജ് ധരിക്കലും നടത്തി. വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ തൂഫാൻ 2.0 വിൻ്റെ ഭാഗമായി നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നഗരസഭാ കവാടത്തിൽ തൂഫാൻ പതാക ഉയർത്തി.

നഗരസഭാഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രഞ്ജിത്ത് ആർ. നായർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വൈക്കം ഡി.വൈ.എസ്.പി കെ.എൻ രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർ വൈശാഖ്, വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ ഗീതാപുരുഷൻ, ബി. രാജശേഖരൻ, സോണി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നഗരസഭ അംഗങ്ങളേയും കുടുംബശ്രീ പ്രവർത്തകരേയും ഹരിതകർമ്മ സേനാ അംഗങ്ങളേയും തൂഫാൻ ബാഡ്ജ് അണിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും