Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഉദ്ഘാടന പ്രസംഗമില്ല, ഉദ്ഘാടന സംവാദം

ഉദ്ഘാടന പ്രസംഗമില്ല, ഉദ്ഘാടന സംവാദം
വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്‌സവത്തിന് മന്നോടിയായി വൈക്കത്ത് നടന്ന വിളംബര ജാഥ

വൈക്കം: ഉദ്ഘാടന പ്രസംഗമെന്ന പതിവ് രീതി വിട്ട് ഉദ്ഘാടന സംവാദവുമായി ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം. ഇന്ത്യയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ആർ. രാജഗോപാൽ, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ തമ്മിൽ സമകാലിക ഇന്ത്യൻ അവസ്ഥയെ കുറിച്ച് നടത്തുന്ന സംവാദത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഡോ.സി. രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, എ.ജി ഒലീന തുടങ്ങിയവർ സംബന്ധിക്കും.

പ്രമുഖ ന്യൂറോളജിസ്റ്റും കേരള യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലറുമായ ഡോ.ബി. ഇക്ബാൽ തബലവാദനം അവതരിപ്പിക്കുന്നതാണ് പരിപാടിയുടെ മാറ്റൊരു  സവിശേഷത. വെള്ളിയാഴ്ച വൈകിട്ട് 4 ന് വൈക്കം സത്യഗ്രഹ സ്മാരകത്തിലാണ് പരിപാടി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും