സ്ത്രീ ശാക്തീകരണത്തിൽ സഹൃദയയുടെ നക്ഷത്ര തിളക്കം
വൈക്കം: സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി വൈക്കം സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന തൊഴിൽ പരിശീലനത്തിൻ്റെ മൂന്നാം ഘട്ടം എൽ.ഇ.ഡി നക്ഷത്ര നിർമ്മാണ പരിശീലനം നടത്തി. ഒന്നാം ഘട്ടം കരകൗശല വസ്തുനിർമ്മാണവും, രണ്ടാം ഘട്ടം കുട നിർമ്മാണത്തിലും നൂറോളം സ്ത്രീകൾ പരിശീലനവും മികച്ച വരുമാനവും നേടിയിരുന്നു. പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ പ്രതിമാസം നേടാൻ കഴിയും. വൈക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രഞ്ജിത് കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നൂറോളം വനിതകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. സഹൃദയവേദി പ്രസിഡന്റ് അഡ്വക്കേറ്റ് എം.എസ്. കലേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു വർഗീസ് പദ്ധതി വിശദീകരണം നടത്തി.

സഹൃദയവേദി രക്ഷാധികാരികളായ ആർ. സുരേഷ്, പി. സോമൻ പിള്ള എന്നിവർ കുട നിർമ്മാണ പരിശീലന പദ്ധതിയിൽ ഏറ്റവും കൂടുതൽ കുട നിർമ്മിച്ചവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർമാരായ റെജിമോൾ പ്രദീപ്, സീമ സുധീർ എന്നിവർ പ്രസംഗിച്ചു. ഉഷ ജനാർദ്ദനൻ, കനകാജയകുമാർ, ഷൈനി, എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Comments ()