ദുരിതാശ്വാസ ക്യാമ്പിൽ കോഴിയിറച്ചിയും പച്ചക്കറികളും എത്തിച്ചു നൽകി വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
എസ്. സതീഷ്കുമാർ
വൈക്കം: ചാലപ്പറമ്പ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകി വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ക്യാമ്പിലെ അന്തേവാസികൾക്കായി കോഴിയിറച്ചിയും പച്ചക്കറികളുമാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സോണി സണ്ണിയുടെ നേതൃത്വത്തിലാണ് ഭക്ഷണസാധനങ്ങൾ ക്യാമ്പിൽ എത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാണ് കോഴിയിറച്ചി ഭക്ഷണത്തിനായി ലഭ്യമാക്കിയതെന്നത് ശ്രദ്ധേയമായി.

പി.ടി. സുഭാഷ്, കെ.എം. രാജപ്പൻ, കെ. ബാബുരാജ്, സൗദാമിനി അഭിലാഷ്, കെ.കെ. അനിൽകുമാർ, ജോർജ് തോമസ്, അംബിക രാജേന്ദ്രൻ, പി.കെ. വിജിമോൾ, കെ.എൻ. മാധുരി, പി.ഡി. പ്രസാദ്, രതിമോൾ മഹേശൻ, ഗോപി നമ്പിതാനത്ത്, എം.കെ. മഹേശൻ തുടങ്ങിയവരും സാധനങ്ങളുമായി ക്യാമ്പിലെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.
Comments ()