ബ്രഹ്മമംഗലം ഗവൺമെൻ്റ് യു.പി സ്കൂൾ കലോത്സവം
ബ്രഹ്മമംഗലം: ഗവൺമെൻ്റ് യു.പി. സ്കൂൾ കലോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റെജി മേച്ചേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ജയപ്രകാശ്, മനുമോൾ സുമേഷ്, വികസന സമിതി ചെയർമാൻ അഡ്വ.പി.വി. സുരേന്ദ്രൻ, എം.പി.ടി.എ വൈസ് പ്രസിഡൻ്റ് നാൻസി റിജോ തുടങ്ങിയവർ പങ്കെടുത്തു. പ്രധാന അധ്യാപിക ഇന്ദു എസ്. വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ധന്യ. ജി നന്ദിയും പറഞ്ഞു.

Comments ()