Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പൈനുങ്കൽ-ചെമ്മനത്തുകര- കൊട്ടാരപ്പള്ളി-ടി.വി.പുരം റോഡ് നവീകരിക്കും

വൈക്കം: പൈനുങ്കൽ - ചെമ്മനത്തുകര- കൊട്ടാരപ്പള്ളി-ടി.വി.പുരം റോഡ് നവീകരിക്കുമെന്ന്  മന്ത്രി പി.കെ. ബഷീർ. ടി.വി പുരം പഞ്ചയത്തിലെ പൈനുങ്കൽ - ചെമ്മനത്തുകര- കൊട്ടാരപ്പള്ളി-ടി വി  പുരം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.കെ. ബഷീർ അറിയിച്ചു. ബി.എം ആൻ്റ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കെ. ബിനിമോൻ എം.എൽ.എ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് എന്നിവർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ടി വിപുരം പഞ്ചായത്തിലെ എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന് 4.8 കിലോമീറ്റർ ദൈർഘ്യമുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ഓടകളും സംരക്ഷണ ഭിത്തികളും നിർമ്മിക്കും. 8.5 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. ഭരണാനുമതി ഉൾപ്പെടെയുള്ള നടപടികൾക്കായി പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും