Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഉദയനാപുരത്ത് തീരദേശ പുറംബണ്ട് ബലപ്പെടുത്തും; തരിശുനിലങ്ങളിൽ കൃഷി പുനരാരംഭിക്കാൻ നടപടി

ഉദയനാപുരത്ത് തീരദേശ പുറംബണ്ട് ബലപ്പെടുത്തും; തരിശുനിലങ്ങളിൽ കൃഷി പുനരാരംഭിക്കാൻ നടപടി

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനും കാർഷിക ഉല്പാദനം കൂട്ടുന്നതിനും വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന് എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പ്രദേശത്ത് സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവിൻ്റെയും പഞ്ചായത്ത് അംഗങ്ങളുടേയും ഒപ്പമാണ് എം.എൽ.എ കെ. ബിനിമോൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രദേശങ്ങളിൽ ബോട്ടിൽ സന്ദർശനം നടത്തിയത്.

വാഴമന മുട്ടുങ്കൽ മുതൽ കരിയാർ വരെയുള്ള വെള്ളപ്പൊക്കം ഉണ്ടാവുന്ന പ്രദേശങ്ങളിലാണ് സന്ദർശനം നടത്തിയത്. പദ്ധതിയുടെ ഭാഗമായി മുട്ടുങ്കൽ മുതൽ കരിയാർ വരെ തീരദേശ പുറംബണ്ട് കരിങ്കല്ല് കെട്ടി സംരക്ഷിക്കും. നിലവിൽ പുഞ്ച കൃഷി മാത്രം ചെയ്യുന്ന മാനാപ്പള്ളി, വാഴമന നോർത്ത് കണ്ടങ്കരി പാടശേഖരങ്ങളിൽ വർഷ കൃഷിയും സാദ്ധ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വർഷങ്ങളായി തരിശുകിടക്കുന്ന വാഴമനസൗത്ത്, വേമ്പനാ കരി, കറുകേലിൽ പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും മുട്ടുങ്കൽ ഭാഗത്ത് നിലവിലുള്ള ചീപ്പ് അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തന സജ്ജമാക്കാനും നടപടി ഉണ്ടാകും. നാട്ടുതോടുകൾ ആഴം കൂട്ടി നീരൊക്ക് സുഗമമാക്കും. തേനാമിറ്റം മുതൽ മുട്ടുങ്കൽ വരെയുള്ള തീരപ്രദേശവും ബലപ്പെടുത്തും. ഇതോടെ ഉദയനാപുരം പഞ്ചായത്തിൻ്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും സംരക്ഷിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, കെ. ദീപേഷ്, വി. ബിൻസ്, മിനി മനയ്ക്കൽ പറമ്പിൽ, പി.ആർ ദേവലാൽ, ഇറിഗേഷൻ അസ്സിസ്റ്റൻൻ്റെ എക്സിക്യൂട്ടീവ് എബിനീയർ മനോജ്, അസിസ്റ്റൻ്റ് എഞ്ചിനീയർ ദേവിക, പുഴ സംരക്ഷണ സമിതി കൺവീനർ ശ്രീകുമാർ, അശോകൻ മൂത്താക്കോണി, മധു പരുവച്ചോട്ടിൽ തങ്കച്ചൻ എന്നിവരും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും