പൊതുസേവനത്തിന് അംഗീകാരം; പ്രീജു കെ. ശശി മഹാത്മജി പുരസ്കാരം ഏറ്റുവാങ്ങി
വൈക്കം: പൊതുപ്രവർത്തന രംഗത്ത് വിവിധ മേഖലകളിലായി നടത്തിയ സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് തലയാഴം സ്വദേശിയും പൊതുപ്രവർത്തകനുമായ പ്രീജു കെ. ശശി മഹാത്മജി പുരസ്കാരം എറണാകുളത്ത് നടന്ന ചടങ്ങിൽ എറണാകുളം എം.പി. ഹൈബി ഈഡനിൽ നിന്ന് ഏറ്റുവാങ്ങി.

ഒക്ടോബർ 10ന് എറണാകുളം കച്ചേരിപ്പടിയിലെ ഇ.എസ്.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ എറണാകുളം ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, മാർത്തോമ്മാ സഭാ വികാരി റവ.ഫാ. പി.ടി. തോമസ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, ആലുവ എം.എൽ.എ. അൻവർ സാദത്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് പുരസ്കാരം നൽകിയത്. പ്രീജു കെ. ശശിയുടെ പൊതുപ്രവർത്തന രംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് മഹാത്മജി പുരസ്കാരം ലഭിച്ചത്. ഭാര്യ: സീമ എസ്. മക്കൾ: കൈലാസ് പി. ദേവ്, ശ്രീ കാർത്തിക.
Comments ()