ചുവടുവെക്കാൻ വൈക്കം; ശ്രീശങ്കരയിൽ ഇന്ന് ഡാൻഡിയ രാവ്!
വൈക്കം: നവരാത്രി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈക്കം ശ്രീശങ്കര വിദ്യാലയത്തിൽ "ഡാൻഡിയ ഫെസ്റ്റ്" ഒരുങ്ങുന്നു. ലെക്കോൾ ചെമ്പകയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ ഇന്ന് വൈകിട്ട് 5 മുതലാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ഡാൻഡിയ നൃത്തം, സംഗീതം, ഫേസ് പെയിന്റിംഗ് തുടങ്ങി വൈവിധ്യമാർന്ന വിനോദ പ്രവർത്തനങ്ങളാണ് ഈ സായാഹ്നത്തിൽ ഒരുക്കിയിട്ടുള്ളത്. എല്ലാ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും സന്തോഷവും സൗഹൃദവും ഒത്തൊരുമയും നിറഞ്ഞ ഈ സംഗീത, നൃത്ത സായാഹ്നത്തിലേക്ക്, സ്കൂൾ അങ്കണത്തിലേക്ക്, ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രിൻസിപ്പാൾ ഷെറിൻ സുരേഷ് അറിയിച്ചു.
Comments ()