ശ്രീശങ്കര വിദ്യാലയത്തിൽ നടത്തിയ ഡാൻഡിയ രാവ് വർണാഭമായി
വൈക്കം: ലെക്കോൾ ചെമ്പകയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാലയത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡാൻഡിയ രാവ് വർണാഭമായി. വൈക്കത്ത് ആദ്യമായി ഡാൻഡിയ രാവ് സംഘടിപ്പിക്കുന്ന സ്കൂൾ എന്ന പ്രത്യേകതയും വിദ്യാലയത്തിനുണ്ട്. സ്കൂൾ പ്രിൻസിപ്പൽ ഷെറിൻ സുരേഷ് ആഘോഷത്തിന് തിരിതെളിച്ചു. കുട്ടികളും രക്ഷിതാക്കളും ബന്ധുക്കളും ഒത്തുചേർന്ന ആഘോഷരാവ് നൃത്തച്ചുവടുകളാലും ആഹ്ലാദത്താലും സമ്പന്നമായി. ആഘോഷത്തിന്റെ മധുരസ്മരണകളും ഹൃദയത്തിലേറ്റിയാണ് സ്കൂളിലെത്തിയ ഓരോരുത്തരും മടങ്ങിയത്.
0:00
/0:32
Comments ()