വൈക്കം ഉപജില്ലാ കലോത്സവ ലോഗോക്കായി മത്സരം നടത്തുന്നു
നിബന്ധനകൾ
കൈരളിയുടെ അഭിമാനമായ സുൽത്താൻ്റേയും വൈക്കത്തിൻ്റെ സാംസ്ക്കാരിക തനിമയും കൂടി ഉൾക്കൊള്ളുന്നതാകണം പേരും ലോഗോയും.
എ ഫോർ വലിപ്പത്തിലാണ് ലോഗോ തയ്യാറാക്കേണ്ടത്. അല്ലെങ്കിൽ .png ഫോർമാറ്റിലൊ .svg ഫോർമാറ്റിലൊ തയ്യാറാക്കാം. ലോഗോ മത്സരത്തിൻ്റെ ആവേശം പ്രതിഫലിപ്പിക്കണം.
ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ലളിതമായ ഡിസൈൻ ആയിരിക്കണം
തയ്യാറാക്കുന്ന ലോഗോ മറ്റെവിടെയെങ്കിലും മുമ്പ് ഉപയോഗിച്ചവ ആകാൻ പാടില്ല.

എ ഫോർ പേപ്പറിൽ വലിപ്പത്തിൽ വരച്ച ലോഗോ ജനറൽ കൺവീനർ, വൈക്കം ഉപജില്ലാ സ്ക്കൂൾ കലോത്സവം VMBSVHSS എന്ന വിലാസത്തിൽ നേരിട്ടോ aeovaikom@gmail.com എന്ന മെയിലിലൊ അയയ്ക്കാം. നവംബർ 2-ാം തീയതി വൈകിട്ട് അഞ്ച് മണിക്ക് മുൻമ്പായി മത്സര ലോഗോ നൽകണമെന്ന് വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Comments ()