തബലയിലെ ആദ്യ ഡോക്ടറേറ്റ് രത്നശ്രീ അയ്യർക്ക്
വൈക്കം: തബലയുടെ ശാസ്ത്രം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രത്നശ്രീ അയ്യര്‍. വൈക്കം തലയാഴം കളപ്പുരയ്ക്കല്‍ മഠത്തില്‍ രാമചന്ദ്ര അയ്യരുടെയും സരോജ ചന്ദ്രന്റെയും മകളാണ്. ഈ വിഷയത്തില്‍ ഡോക്ടറേറ്റ് നേടുന്ന ഇന്‍ഡ്യയിലെ ആദ്യ വിദ്യാര്‍ഥിനിയാണ് രത്നശ്രീ. ദക്ഷിണേന്ത്യയിലെ ആദ്യ പ്രൊഫഷണല്‍ വനിതാ തബലിസ്റ്റ് ആയ രത്നശ്രീ അയ്യര്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ്.

Comments ()