വലിയവിളക്കിന്റെ ദീപപ്രകാശനം
വൈക്കം: മതചിന്തകളില്ലാത്ത നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് സമൂഹത്തെ കൈപിടിച്ച് കയറ്റിയ വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ജലവിഭവ വകുപ്പു മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് വൈക്കം ടൗൺ ഗുരുമന്ദിരത്തിൽ നടത്തിയ വലിയവിളക്കിന്റെ ദീപപ്രകാശനം നടത്തുകയായിരുന്നു മന്ത്രി. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ, പി.വി.വിവേക്, കെ.ആർ. പ്രസന്നൻ, പി.പി.സന്തോഷ്, പി.വേലായുധൻ, സിനി പുരുഷോത്തമൻ, മനു ചെമ്മനാകരി, രമേഷ് കോക്കാട്ട്, മധു പുത്തൻതറ എന്നിവർ പങ്കെടുത്തു.
Comments ()