Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഓർമകളിൽ 'ക്വീൻ': സിൽക്ക് സ്മിത വിടവാങ്ങിയിട്ട് 30 വർഷം

ഓർമകളിൽ 'ക്വീൻ': സിൽക്ക് സ്മിത വിടവാങ്ങിയിട്ട് 30 വർഷം

വൈക്കം: തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ എക്കാലത്തെയും വലിയ ഗ്ലാമർ ഐക്കണും മാദകനടിയുമായി അറിയപ്പെട്ടിരുന്ന സിൽക്ക് സ്മിത വിടപറഞ്ഞിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു. 1996 സെപ്റ്റംബർ 23നാണ് ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയുടെ തിളങ്ങുന്ന താരങ്ങളിൽ ഒരാളായിരുന്നു സിൽക്ക് സ്മിത. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ ഏതാനും രംഗങ്ങളിലോ പാട്ടുകളിലോ മാത്രം വന്നുപോയാലും സിനിമയുടെ പ്രധാന ആകർഷണമായി മാറാൻ ആ താരത്തിന് കഴിഞ്ഞിരുന്നു.
ആന്ധ്രാപ്രദേശിലെ കൊവ്വാലി എന്ന ഗ്രാമത്തിൽ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ ജനിച്ച വിജയലക്ഷ്മി എന്ന പെൺകുട്ടി കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമയിലെത്തിയത്.

സംവിധായകൻ ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെ തേടി' എന്ന മലയാള ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ച അവർ, പിന്നീട് തമിഴിൽ വിനു ചക്രവർത്തി സംവിധാനം ചെയ്ത 'വണ്ടിച്ചക്രം' (1980) എന്ന ചിത്രത്തിലെ 'സിൽക്ക്' എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. ആ കഥാപാത്രത്തിന്റെ പേര് പിന്നീട് അവരുടെ പേരിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നു.
സിനിമകളിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിന്നിരുന്നെങ്കിലും, മികച്ച അഭിനയശേഷിയുള്ള നടിയെന്ന നിലയിലും അവർ പല ചിത്രങ്ങളിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ കരിയറിലെ ഉയർച്ചകൾക്കും വലിയ ജനപ്രീതിക്കും ഒപ്പം കടുത്ത മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും നേരിട്ട സിൽക്ക് സ്മിത, തന്റെ 35-ാം വയസ്സിലാണ് ജീവിതത്തോട് വിടപറഞ്ഞത്. ദക്ഷിണേന്ത്യൻ സിനിമാ ചരിത്രത്തിൽ ഇന്നും മായാത്ത മുദ്ര പതിപ്പിച്ചാണ് സിൽക്ക് സ്മിത ഓർമ്മയായി മാറുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും