ഹരിത ബാല്യം പദ്ധതിക്ക് തുടക്കമായി
വൈക്കം: പടിഞ്ഞാറേക്കര സർക്കാർ എൽ.പി സ്കൂളിൽ ഹരിത ബാല്യം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. അഞ്ചാം ക്ലാസ്സുവരെയുള്ള 100 വിദ്യാർത്ഥികൾക്ക് 100 ചട്ടികളിലായി ഓരോ ഇനത്തിലുമുള്ള പച്ചക്കറി തൈകൾ ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടെയാണ് നൽകിയത്. ഒരു ചട്ടിക്ക് ഒരു വിദ്യാർത്ഥി എന്ന നിലയിൽ പരിപാലിച്ചു വളർത്തുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. വഴുതന, വെണ്ട, പച്ചമുളക്, തക്കാളി തുടങ്ങിയ ഇനത്തിൽ പെട്ട പച്ചക്കറി തൈകളാണ് വിദ്യാർത്ഥികൾക്ക് ചട്ടിയിൽ നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.ദീപേഷ്, വി. ബിൻസ്, കൃഷി ഓഫിസർ ആർ. സിദ്ധാർത്ഥ്, പ്രഥമ അദ്ധ്യാപിക ഒ.സി പ്രമീളാ ദേവി, അദ്ധ്യാപകരായ സി.ആർ അജി, എം. ദീപ്തി, അജിമാത്യു, ജ്യോതിഷ എം.വി., പി.ടി.എ പ്രസിഡൻ്റ് രമ്യ ശരത്ത് എന്നിവരും പങ്കെടുത്തു
Comments ()