കടത്തുകടവിൽ മീൻമാലിന്യം നിക്ഷേപിച്ചു
വൈക്കം: മാരാംവീട് ചെമ്മനത്തുകര കടവിൽ മീൻ മാലിന്യം തള്ളി. തലയാഴം, ടി.വി. പുരം പഞ്ചായത്തുകളിലെ സ്കൂൾ കുട്ടികളും, തൊഴിലാളികളുമടക്കം നിരവധി പേർ ആശ്രയിക്കുന്ന കടത്താണിത്. ദുർഗന്ധം മൂലം ഇതുവഴി സഞ്ചരിക്കുവാൻ പറ്റാത്ത അവസ്ഥയാണ്. ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments ()