ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ
ടി.വി.പുരം: വൈക്കം ടൗൺ റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ ടി.വി.പുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി നല്ലൊരു നാളേക്കായിഎന്ന സന്ദേശവുമായി ലഹരി വിരുദ്ധബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. അനൂപ്കുമാർ രവീന്ദ്രനാഥ് ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിവിൽ എക്സൈസ് ഓഫീസർ ആര്യപ്രകാശ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. സിവിൽ എക്സൈസ് ഓഫീസർ
ആര്യപ്രകാശിനെ പ്രോഗ്രാം കോർഡിനേറ്റർ റോട്ടേറിയൻ എൻ.കെ. സെബാസ്റ്റ്യൻ ആദരിച്ചു.

റോട്ടറി സർവീസ് പ്രോജക്ട് കൺവീനർ പി.എ. സുധീരൻ, എൻ. കെ.സെബാസ്റ്റ്യൻ, ഹരികൃഷ്ണൻ, ബിജു മാത്യു, സ്കൂൾ പ്രിൻസിപ്പൽ എസ്. ഹേമപ്രിയ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷാഹിനബീഗം, അധ്യാപിക മമിത, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Comments ()