എൽ.എൽ.എം ഒന്നാം റാങ്ക് ജേതാവ് അരുണിമക്ക് ആദരവുമായി നിത്യസായകൻ ട്രസ്റ്റ്
ഞീഴൂർ: ഞീഴൂരിന്റെ നിഷ്കളങ്കമായ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസിൽ എത്തി നിയമ വിദ്യഭ്യാസത്തിന്റെ മാസ്റ്റർ ബിരുദമായ എൽ.എൽ.എം ഒന്നാം റാങ്കോടെ പാസ്സായ പ്രിയ അരുണിമ എസിനാ നിത്യസഹായകന്റെയും അമ്മവീട് അഗതിമന്ദിരത്തിന്റെയും ആദരം. അരുണിമയുടെ വീട്ടിൽ എത്തി അമ്മ വീട് സെക്രട്ടറി സിന്ധുവും, എൽസമ്മ പല്ലാട്ടു തടവും ചേർന്ന് മൊമന്റോ നൽകിയും, പൊന്നാട അണിയിച്ചും ആദരിച്ചു. ആദരിക്കൽ സന്ദേശം നിത്യ സഹായകൻ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് നൽകി. രക്ഷാധികാരി തോമസ്സ് അഞ്ചമ്പിൽ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കെ.കെ., അർജ്ജുൻ തൈക്കൂട്ടത്തിൽ, ജിജോ ജോർജ്ജ്, ജയശ്രീ, എൽസി എന്നിവർ നേതൃത്വം നൽകി. ഞീഴൂരിലെ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിറഞ്ഞ സാന്നിധ്യമായ നീലക്കുനേൽ സണ്ണി രാഘവന്റെയും, പൊന്നമ്മയുടെയും മകളാണ് അരുണിമ.
Comments ()