ഗുരുദേവസമാധി: വൈക്കം ടൗണ്‍ എസ്.എന്‍.ഡി.പി. ശാഖ ഗുരുപ്രസാദമൂട്ട് നടത്തി
വൈക്കം: വൈക്കം ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ 99-ാമത് മഹാസമാധി ദിനാചരണം നടത്തി. ഗുരുപൂജ, ശാന്തി യാത്ര, ഗുരുപ്രസാദമൂട്ട് എന്നിവ പ്രധാനചടങ്ങുകള്‍ ആയിരുന്നു. ആശ്രമം സ്ക്കൂള്‍ ഹാളില്‍ നടന്ന പ്രസാദമൂട്ടിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് എന്‍.കെ. രമേഷ് ബാബു, സെക്രട്ടറി കെ.കെ. വിജയപ്പന്‍, അനില്‍ തച്ചിത്ത്, എന്‍. അനില്‍ക്കുമാര്‍, അനില്‍ പിഷാരത്ത്, റെജി ശിവശൈലം, ടി.പി. ദയാനന്ദന്‍, കെ. വിശ്വന്‍, കെ. മനോജ്, ഷിബു പറമ്പനേഴത്ത്, വനിതാവിഭാഗം പ്രസിഡന്റ് ഉദയകുമാരി, വൈസ് പ്രസിഡന്റ് ലൈലാ ബാലകൃഷ്ണന്‍, പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments ()