Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ക്ഷേത്ര അതിരുകല്ല് വാഹനമിടിച്ച് തകർന്നു

ക്ഷേത്ര അതിരുകല്ല് വാഹനമിടിച്ച് തകർന്നു

വൈക്കം: പടിഞ്ഞാറെ നടയിൽ നിന്ന് തെക്കേനടയിലേക്ക് പോകുന്ന പ്രധാന റോഡിൽ ക്ഷേത്രത്തിൻ്റെ നെൽപ്പുരയ്ക്ക് സമീപത്തെ റോഡിലെ അതിരുകുറ്റി വാഹനം ഇടിച്ച്തകർത്തു. കഴിഞ്ഞ ബുധനാഴ്ച അറ്റകുറ്റപ്പണി പൂർത്തിയാക്കി ടൈൽ പാകി നന്നാക്കി തുറന്ന റോഡ് ഭാഗം അടക്കം തകർത്താണ് അതിര് കുറ്റി വാഹനം ഇടിച്ച് പിഴുത് ഇട്ടിരിക്കുന്നത്. റോഡ് ഇൻറർലോക്ക് ടൈൽ പാകിയപ്പോൾ ഈ കുറ്റി ഉറപ്പിച്ച് സമീപത്തെ സിഗ്നൽ ബോർഡ് സ്ഥാപിച്ചിരുന്നതാണ്. ഈ സിഗ്നൽ ബോർഡ് അടക്കം തകർത്താണ് വാഹനം കുറ്റിയും ടൈലുകളും തകർത്ത് കടന്നത്.വാഹനം സ്ഥിരം അപകടമുണ്ടാക്കുന്ന വളവാണ് ഇത്.ഇവിടെ ക്ഷേത്രനെൽ പുരയുടെ മേൽക്കൂര വാഹനം ഇടിച്ച് തകർന്ന് കിടക്കുന്ന സ്ഥിതിയിലാണ്.

പലപ്രാവശ്യം ദേവസ്വം ബോർഡ് മേൽക്കൂര ബലപ്പെടുത്തി സൈൻ ബോർഡ് സ്ഥാപിച്ചെങ്കിലും അതൊക്കെ വാഹനങ്ങൾ ഇടിച്ച് തകർക്കുന്ന സ്ഥിതിയാണ് തുടരുന്നത്. മാസങ്ങൾക്കു മുമ്പ് നന്നാക്കിയ മേൽക്കൂര വീണ്ടും പലപ്രാവശ്യം വാഹനം തട്ടി തകർന്നു കിടക്കുകയാണ്.ഇതിനിടെയാണ് മണിക്കൂറുകൾക്ക് മുമ്പ് വാഹനം ഈ റോഡും അതിരുകുറ്റിയും തകർത്ത് കടന്നത്. ഏതു വാഹനമാണ് ഇത് തകർത്തതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുരുന്നത്. പലപ്പോഴും ദേവസ്വം ബോർഡിൻറെ ഭാഗത്തുനിന്നുംമറ്റ് അധികാരികളുടെടെ ഭാഗത്തുനിന്നു അപകടമുണ്ടാകുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ തുനിയാറില്ല. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വാഹനം കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും