ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിച്ച് റോട്ടറി ക്ലബ്ബും എം.ജി സർവ്വകലാശാല എൻ.എസ്.എസും
വൈക്കം: ഉദയനാപുരം പഞ്ചായത്തി ലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വൈക്കം റോട്ടറി ക്ലബ്ബിന്റെയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവ്വീസ് സ്കീമിൻ്റെയും സഹായം.

ഭക്ഷണ വസ്തുക്കളും താമസക്കാർക്ക് വേണ്ട മറ്റ് സാധനങ്ങളുമാണ് ഇവർ എത്തിച്ച് നൽകിയത്. റോട്ടറി ക്ലബ് പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു, സെക്രട്ടറി കുര്യൻ ജേക്കബ്, മുൻ റോട്ടറി ഗവർണർ ഇ.കെ ലൂക്ക്, സോണി സണ്ണി, ജോഷി ജോസഫ്, ഷിജോ മാത്യു, ജോൺ പേരയിൽ എന്നിവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവ്വീസ് സ്കീം പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ചാണ് സഹായം കൈമാറിയത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു സഹായം ഏറ്റുവാങ്ങി. ഫാദർ ടോണി തോട്ടക്കലും മറ്റ് പഞ്ചായത്ത് അംഗങ്ങളും സഹായം ഏറ്റുവാങ്ങാൻ എത്തിയിരുന്നു.
Comments ()