Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വാഗ്ദാനം വെറും വാക്കല്ല; വോട്ടെണ്ണും മുൻപേ വഴി വെട്ടി അറുനൂറ്റിമംഗലത്തെ കോൺഗ്രസ് പ്രവർത്തകർ

എസ്. സതീഷ് കുമാർ

വാഗ്ദാനം വെറും വാക്കല്ല; വോട്ടെണ്ണും മുൻപേ വഴി വെട്ടി അറുനൂറ്റിമംഗലത്തെ കോൺഗ്രസ് പ്രവർത്തകർ

വൈക്കം: തിരഞ്ഞെടുപ്പ് വരുമ്പോൾ വാഗ്ദാനങ്ങൾ നൽകി പോകുന്ന രാഷ്ട്രീയക്കാരെയാണല്ലൊ നമുക്ക് ഏറെ പരിചിതം. എന്നാൽ ഇതിന് അപവാദമായി ഒരു സംഭവം കടുത്തുരുത്തി അറുനൂറ്റിമംഗലത്ത് നടന്നു.

0:00
/2:10

കോൺഗ്രസ് അറുന്നൂറ്റിമംഗലം വാർഡ് കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് കാലത്ത് നാട്ടുകാർക്ക് കൊടുത്ത വാക്ക് പാലിച്ചത്. പത്തോളം കുടുംബങ്ങൾക്കുള്ള നൂറ് മീറ്ററോളം വഴി നിരപ്പാക്കി കോൺക്രീറ്റ് ചെയ്തു കൊടുത്താണ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ വാഗ്ദാനം നിറവേറ്റിയത്. തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും വഴി നന്നാക്കി കൊടുക്കാം എന്നായിരുന്നു കോൺഗ്രസുകാരുടെ വാഗ്ദാനം. അറുന്നൂറ്റി മംഗലത്ത് പള്ളിക്കുന്ന് സെന്റ് മാത്യൂസ് ആംഗ്ലിക്കൽ (സി.എം.എസ്) ചർച്ചിനോട് ചേർന്ന റോഡാണ് ഇങ്ങനെ കോൺക്രീറ്റ് ചെയ്ത് നൽകിയത്. അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഒരാൾക്കടക്കമുള്ള രോഗികൾക്കും, പ്രായമായവരും, അടക്കം 10 ഓളം കുടുംബങ്ങൾക്കാണ് റോഡിൻ്റെ പ്രയോജനം ലഭ്യമായത്. ഏക യാത്രാ മാർഗ്ഗമായ മൂന്നടി വീതിയുള്ള കല്ലും ചെങ്കുത്തുമായി കിടന്ന വഴി യാത്രയോഗ്യമായി കിട്ടിയതിൻ്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. കോൺഗ്രസ് മുളക്കുളം ബ്ലോക്ക് പ്രസിഡണ്ട് ജെഫി ജോസഫ്, പി.ആർ. രാജീവ്‌, ബൈജു കെ.പി, പഞ്ചായത്ത് അംഗം സുജാത രമണൻ, ജോസഫ് പാത്തിക്കൻ, ആൻസർ പള്ളിക്കുന്ന്, രഘു മുള്ളൻകുഴി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രദേശവാസികൾ നടപ്പാക്കി നൽകിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും