ആലോചനായോഗം നടന്നു
വൈക്കം: വെച്ചൂർ പള്ളി തിരുന്നാൾ ആലോചനാ യോഗം നടന്നു. ചരിത്രപ്രസിദ്ധ മരിയൻ തീർഥാന കേന്ദ്രമായ വൈക്കം കുടവെച്ചൂർ സെൻ്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവി തിരുനാളിനും എട്ടു നോമ്പാചരണത്തിനും മുന്നോടിയായി നടത്തുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള ആലോചന യോഗമാണ് ചേർന്നത്. ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന വെച്ചൂർ മുത്തിയുടെ തിരുനാൾ ആഘോഷത്തിന് വൈദ്യുതി, ശുദ്ധജല വിതരണം, ക്രമസമാധാനപാലനം, ഗതാഗത സൗകര്യമുറപ്പാക്കൽ, ഫയർഫോഴ്സിൻ്റെ സേവനം, ലഹരി വസ്തുകളുടേയും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയാനും, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് യോഗത്തിൽ തീരുമാനമായി യോഗത്തോടനുബന്ധിച്ച് സ്വീകരിക്കുന്ന നടപടികൾ തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും ചേർന്ന ഉറപ്പാക്കുമെന്നും കെ. ബിനിമോൻ എം.എൽ.എ പറഞ്ഞു.

പള്ളിഹാളിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാല ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, വൈക്കം ഡി.വൈ.എസ്.പി കെ.എൻ. രാജേഷ്, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി, തഹസിൽദാർ എസ്. ശ്രീകുമാർ, വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, സഹവികാരി ഫാ. ജിബിൻ ഷാജി,
കൈക്കാരൻമാരായ ബിജു മിത്രംപള്ളി, സേവ്യർ മലയിൽ, പ്രസുദേന്തി അഗസ്റ്റിൻ വി. ജോർജ് വൈലപള്ളിക്കരിയിൽ, വക്കച്ചൻ മണ്ണത്താലി, വൈസ് ചെയർമാൻ ജിയോ ബി.ജോസ് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments ()