Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വെളളാള ഐക്യമത്യ സംഘം വനിതാ സമാജം രൂപീകരിച്ചു

വെളളാള ഐക്യമത്യ സംഘം വനിതാ സമാജം രൂപീകരിച്ചു
വെളളാള ഐക്യമത്യ സംഘം വനിതാ സമാജം ഭാരവാഹികൾ സംഘം പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ പിളളയ്ക്കൊപ്പം

വൈക്കം: വെളളാള ഐക്യമത്യ സംഘത്തിന്റെ പൊതുയോഗം വെളളാള വനിതാ സമാജം രൂപീകരിച്ചു. കൊച്ചാലുംചുവടിന് സമീപമുളള വെളളാള ഐക്യമത്യ സംഘം മന്ദിരത്തിൽ നടന്ന സമ്മേളനം പ്രസിഡന്റ് പി.കെ. പുരുഷോത്തമൻ പിളള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. വിനോദ് കുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
വനിതാ സമാജം ഭാരവാഹികളായി സുമ ശ്രീശൻ (പ്രസിഡന്റ്), ബേബി. എസ്. പിളള (സെക്രട്ടറി), എസ്. ശ്രീജ (വൈസ് പ്രസിഡന്റ്), ടി.വി. ഷൈലജ (ജോയിന്റ് സെക്രട്ടറി), ഇന്ദു രാജീവ് (ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്ക് സംഘം മന്ദിരത്തിൽ നടന്ന പൊതുയോഗം സ്വീകരണം നൽകി. വെളളാള ഐക്യമത്യ സംഘത്തിന്റെ സേവന മേഖല കൂടുതൽ കാര്യക്ഷമാക്കാൻ യോഗം തീരുമാനിച്ചു. സംഘം ജോയിന്റ് സെക്രട്ടറി ശിവപ്രസാദ് മടിയത്തറ, വൈസ് പ്രസിഡന്റ് ആർ. രാജേന്ദ്രൻ പിളള, ഡി. സുബ്രഹ്മണ്യൻ പിളള, എൻ. ശ്രീജ്യോതി, ജി. മധു എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും