Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വിൽപ്പാട്ടിൻ്റെ താളലയത്തിൽ വടക്കുപുറത്ത് ദേശഗുരുതി

വിൽപ്പാട്ടിൻ്റെ താളലയത്തിൽ വടക്കുപുറത്ത് ദേശഗുരുതി
മൂത്തേടത്തുകാവിലെ മുത്താരമ്മൻ വിൽപ്പാട്ട് (ഫയൽ ചിത്രം)

അനഘ സുനിൽ

വൈക്കം: വണികവൈശ്യരുടെ വിൽപ്പാട്ടിൻ്റെ താളലയത്തിൽ മൂത്തേടത്തുകാവ് ഭഗവതീക്ഷേത്രത്തിൽ ഇന്ന് വടക്കുപുറത്ത് ദേശഗുരുതി. പാരമ്പര്യ ആചാര അനുഷ്ഠാന കലയായ വിൽപ്പാട്ടിന്റെ താള മേളങ്ങൾക്കിടയിലാണ് വലിയഗുരുതി ചടങ്ങുകൾ നടക്കുന്നത്.  ഗുരുതിക്ക് ശേഷം കൊടുങ്ങല്ലൂരിലേക്ക്  ഭൂതഗണങ്ങളെ തിരിച്ചയക്കുന്നത് വിൽപ്പാട്ടിൻ്റെ പ്രത്യേക സ്തുതിപ്പോടെയാണ്. കേരള വണിക വൈശ്യ സമുദായം 27 നമ്പർ വൈക്കം ശാഖയിലെ മുത്താരമ്മൻ വിൽപ്പാട്ട് സംഘമാണ് വ്രതാനുഷ്ഠാനത്തോടെ  വിൽപ്പാട്ട് ഭക്തി നിർഭരമാക്കുന്നത്. തലമുറകളായി കൈമാറിവന്ന പാരമ്പര്യവും അവകാശങ്ങളും ഈ സമുദായത്തിന് മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലുണ്ട്. തീയ്യാട്ട് ഉണ്ണി ശശിധരശർമ്മയുടെ നേതൃത്വത്തിൽ ദേശ ഗുരുതി, തീയ്യാട്ട് ചടങ്ങുകൾ നടക്കുമ്പോൾ വിൽപ്പാട്ട് ആചാര്യൻ വൈക്കം മഹാദേവൻ, വിഷ്ണു വേണു, രാഹുൽ ബാബു എന്നിവരുടെ നേതൃത്വത്തിൽ വിൽപ്പാട്ട് ചടങ്ങുകളും നടക്കുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും