Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വീട് കയറി ആക്രമണം: കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

വീട് കയറി ആക്രമണം: കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ബി.ജെ.പി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നു

വൈക്കം: കൊതവറയിൽ ബി.ജെ.പി വൈക്കം മണ്ഡലം ഉപാദ്ധ്യക്ഷനും മുൻ ജില്ലാ എഡ്യൂക്കേഷൻ ഓഫീസറുമായ കെ.ഒ. രമാകാന്തനെയും (81) ഭാര്യ തങ്കമ്മയേയും കഴിഞ്ഞ 19-ാം തിയതി വീട് കയറി അക്രമിക്കുകയും, ഭാര്യയുടെ സ്വർണാഭരണം പിടിച്ച് പറിക്കുകയും ചെയ്തവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന് പോലീസിൻ്റെ ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും