Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

വിഷമത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് ആകണം: വൈക്കം വിജയലക്ഷ്മി

വിഷമത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് ആകണം: വൈക്കം വിജയലക്ഷ്മി
കുലശേഖരമംഗലം ദി സിന്‍സിയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 1-ാം മത് വാര്‍ഷികാഘോഷം ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: സമൂഹത്തില്‍ പലവിധ കാരണങ്ങളാല്‍ വിഷമത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് കൈത്താങ്ങ് ആകാന്‍ സുമനസ്സുകളുടെ കൂട്ടായ്മ ആവിശ്യമാണെന്ന് ഗായിക വൈക്കം വിജയലക്ഷ്മി പറഞ്ഞു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി രൂപം കൊണ്ട കുലശേഖരമംഗലം ദി സിന്‍സിയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 1-ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയലക്ഷ്മി. കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി. ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.ജി. ഇന്ദ്ര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എച്ച് റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം ഡി.വൈ.എസ്.പി. പി.സ്. ഷിജു മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ. മാനേജര്‍ കെ.വി. ഷിജി, രക്ഷാധികാരി എം.എ. കരീമുള്ള, ട്രഷറര്‍ കെ.പി. മത്തായി, വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയിലേയ്ക്ക് വൈക്കം വിജയലക്ഷ്മി ഒരു തുക സംഭാവന ചെയ്തു.
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും