Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വയോജന വിശ്രമകേന്ദ്രം പൂർത്തിയാക്കണം

വയോജന വിശ്രമകേന്ദ്രം പൂർത്തിയാക്കണം
ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ്റെ വികസന ഫണ്ട് ഉപയോഗിച്ച് മറവൻതുരുത്ത് പഞ്ചായത്തിലെ കുളങ്ങര നഗറിനു സമീപം നിർമാണം ആരംഭിച്ച വയോജന വിശ്രമകേന്ദ്രം

വൈക്കം: മറവന്തുരുത്ത് കുളങ്ങരനഗറിൽ നിർമ്മാണം പാതിയിൽ നിലച്ച വയോജന വിശ്രമകേന്ദ്രം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ 2019- 20 സാമ്പത്തിക വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ച് മറവൻതുരുത്ത് പഞ്ചായത്തിലെ കുളങ്ങര നഗറിനു സമീപം നിർമാണം ആരംഭിച്ച വയോജന വിശ്രമകേന്ദ്രമാണ് പാതിയിൽ പണി മുടങ്ങിയതോടെ കാടുകയറിയത്. 2019-20 ൽ ഏഴ് ലക്ഷം, 2020 - 21 ൽ 10ലക്ഷം രൂപയുമാണ് വയോജന വിശ്രമ കേന്ദ്രത്തിന് അനുവദിച്ചത്. വയോജന കേന്ദ്രത്തിൻ്റെ നിർമാണം പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ജനറൽ ഫണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനം തുടങ്ങിയത്. രണ്ടാംഘട്ടത്തിൽ പട്ടികജാതി വികസന ഫണ്ടിൽ നിന്നാണ് 10ലക്ഷം അനുവദിച്ചത്. ജനറൽ വിഭാഗത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പട്ടികജാതി വികസന ഫണ്ട് ഉപയോഗിക്കാൻ പറ്റാതെ വന്നതാണ് നിർമ്മാണം മുടങ്ങാൻ ഇടയാക്കിയതെന്ന് മുൻ പഞ്ചായത്ത് അംഗം അഡ്വ. പി.വി. കൃഷ്ണകുമാർ പറഞ്ഞു. 

വയോജന വിശ്രമകേന്ദ്രം പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം

പ്രദേശത്തെ വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനും ഒത്തുകൂടുന്നതിനുമായി വിഭാവനം ചെയ്ത പദ്ധതി പ്രദേശവാസികൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വയോജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി പൂർത്തിയാക്കാൻ ജില്ലാപഞ്ചായത്ത് ഉടൻ നടപടി സ്വീകരിക്കണം.

എം.എൻ. സാൻ്റി മ്യാലിൽ പൊതുപ്രവർത്തകൻ

നിർമാണം പൂർത്തികരിച്ച് നാടിന് സമർപ്പിക്കും

വയോജനങ്ങൾക്ക് സല്ലപിക്കാനും സൗഹൃദം പുതുക്കാനും ഉപകരിക്കുന്ന വയോജന വിശ്രമകേന്ദ്രത്തിൻ്റെ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കും. വയോജന വിശ്രമ കേന്ദ്രവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ച് അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിക്കും.

എം.കെ. രാജേഷ് ജില്ലാ പഞ്ചായത്തംഗം. വൈക്കം ഡിവിഷൻ

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും