Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

യേശുനാഥന്റെ ജറുസലേം രാജകീയ പ്രവേശനത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കും

യേശുനാഥന്റെ ജറുസലേം രാജകീയ പ്രവേശനത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കും

വൈക്കം: യേശുനാഥന്റെ ജറുസലേം രാജകീയ പ്രവേശനത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവ ദേവാലയങ്ങളില്‍ 29ന് ഓശാന ഞായര്‍ ആചരിക്കും.
വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള 19 ഇടവക ദേവാലയങ്ങളില്‍ ഓശാന ഞായര്‍ വിവിധ ചടങ്ങുകളോടെ നടത്തും. വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ ഭാഗമായുള്ള കുരുത്തോല വെഞ്ചരിപ്പ്, വിതരണം, പ്രദക്ഷിണം എന്നീ ചടങ്ങുകള്‍ വിവിധ ദേവാലയങ്ങളില്‍ രാവിലെ 6.30ന് തുടങ്ങും. വിശുദ്ധ ഗ്രന്ഥം വായനക്ക് ശേഷം അള്‍ത്താരയില്‍ വച്ച് കുരുത്തോലകള്‍ വെഞ്ചരിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യും. വൈക്കം ടൗണ്‍ നടേല്‍ പള്ളിയിലെ ചടങ്ങുകള്‍ വൈക്കം വെല്‍ഫയര്‍ സെന്ററിലാണ് തുടങ്ങുക. കുരുത്തോല വിതരണത്തിന് ശേഷം വെല്‍ഫയര്‍ സെന്ററില്‍ നിന്നും നടേല്‍പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം പുറപ്പെടും. വൈകിട്ട് 4.30ന് വെല്‍ഫയര്‍ സെന്ററില്‍ പതിവ് കുര്‍ബാനയുണ്ട്. വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയിലെ ചടങ്ങുകള്‍ക്ക് വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ മുഖ്യകാര്‍മ്മികനാകും. നടേല്‍പള്ളിയിലെ ചടങ്ങുകള്‍ക്ക് വികാരി ഫാ.ആന്റണി പരവര മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 2ന് പെസഹ വ്യാഴം ആചരിക്കും. രാവിലെ 6.30ന് ദേവാലയങ്ങളില്‍ പെസഹാ തിരുകര്‍മ്മങ്ങള്‍ തുടങ്ങും. അള്‍ത്താരയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ഇരിപ്പിടങ്ങളില്‍ യേശുദേവന്‍ 12 ശിഷ്യന്മാരുടെ കാലുകഴുകിയതിന്റെ ഓര്‍മ്മപുതുക്കി പള്ളികളില്‍ കാല്‍കഴുകല്‍ ശ്രുശ്രൂഷകള്‍ നടക്കുക. ഏപ്രില്‍ 3ന് ദുഃഖവെള്ളി ആചരിക്കും. രാവിലെ 6ന് ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങള്‍ തുടങ്ങും. കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, കുരിശ് ചുംബനം എന്നിവ നടക്കും. വൈകിട്ട് 4ന് വെല്‍ഫയര്‍ സെന്ററിലേക്ക് പരിഹാരപ്രദക്ഷിണം നടത്തും. 11 ഇടവക ദേവാലയങ്ങളില്‍ നിന്നും എത്തുന്ന പരിഹാരപ്രദക്ഷിണങ്ങള്‍ നഗരം ചുറ്റിയ ശേഷം വെല്‍ഫയര്‍ സെന്ററില്‍ എത്തിച്ചേരും. കലൂര്‍ റിനുവല്‍ സെന്‍ര്‍ ഡയറക്ടര്‍ ഫാ. ജോഷി പുതുശ്ശേരി പീഢാനുഭവ പ്രസംഗം നടത്തും. ഏപ്രില്‍ 4ന് ദുഃഖശനി ആചരിക്കും. ഏപ്രില്‍ 5ന് ഉയര്‍പ്പ് ഞായറാഴ്ച ആഘോഷിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും