വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്കേറ്റു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മേവട ഭാഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മേവട സ്വദേശികളായ രാധാകൃഷ്ണൻ (63), ജോസ് തോമസ് (60) എന്നിവർക്കു പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി അരുണാപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു അരുണാപുരം സ്വദേശി വിജോകുമാറിനു (48) പരിക്കേറ്റു. ഇന്നലെ വൈകിട്ടു പുന്നത്തറ പള്ളി ഭാഗത്തു വച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അയർക്കുന്നം സ്വദേശി ഹരിലാലിനു (23) പരിക്കേറ്റു.
Comments ()