Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ
|
Loading Weather...
Follow Us:

അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും

എസ്. സതീഷ്കുമാർ

അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും

വൈക്കം: വൈക്കം സ്വദേശിയും ലിറ്റററി ഫോട്ടോഗ്രാഫി എന്ന ഫോട്ടോഗ്രാഫി മേഖലയുടെ സൃഷ്ടാവുമായ ഡി. മനോജിന്റെ ചിത്രം പ്ലസ് വൺ പാഠപുസ്തകത്തിൽ. പ്ലസ് വൺ മലയാള പാഠപുസ്തകത്തിലെ മൂന്നാം യൂണിറ്റിലെ ആസ്വാദനത്തിന്റെ അടരുകൾ എന്ന ആദ്യ പേജിലാണ് മനോജിന്റെ ചിത്രം സ്ഥാനം പിടിച്ചത്. നാലുകെട്ട് എന്ന എം .ടി വാസുദേവൻ നായരുടെ നോവലിനെ ആസ്പദമാക്കിയുള്ള മനോജിന്റെ ഫോട്ടോഗ്രാഫി പരമ്പരയിലെ ശ്രദ്ധേയമായ ചിത്രമാണിത്. നാലുകെട്ടിലെ കോച്ചി എന്ന കഥാപാത്രം കയ്യിലെ കത്തിച്ച ഓലചൂട്ടുമായി നടന്നുപോകുമ്പോഴുള്ള ഓലച്ചൂട്ടിന്റെ ചലനചിത്രം പുഴയിൽ പ്രതിഫലിക്കുന്നതാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ മനോജിന്റെ ചിത്രം. വിദ്യാർത്ഥികളുടെ പഠന ഭാഗമായി ആസ്വാദനം സൃഷ്ടിയിലേക്ക് നയിക്കും എന്ന ആശയത്തെ ഈ ചിത്രം സാധൂകരിക്കുന്നുണ്ടോ എന്നും പ്രതികരണക്കുറിപ്പ് തയ്യാറാക്കാനുമാണ് പ്ലസ് വൺ മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സാഹിത്യ ഫോട്ടോഗ്രഫി തുടക്കം

സാഹിത്യകാരന്മാരുടെ കൃതികളുടെ കഥാപശ്ചാത്തലം കണ്ടെത്തി കഥാസന്ദർഭങ്ങളേയും , നോവലിൽ പറയുന്ന ഋതുക്കൾ മനസിലാക്കി ആ സമയങ്ങളിൽ തന്നെ മനോഹരമായ ഫോട്ടോകളാക്കി ലിറ്റററി ഫോട്ടോഗ്രാഫി എന്ന ഫോട്ടോഗ്രാഫി മേഖല മനോജ് എന്ന കലാസാഹിത്യകാരൻ്റെ സംഭാവനയാണ്. ഫോട്ടോഗ്രാഫിക് പരമ്പരയായ 'കർമ്മപരമ്പരയിലെ കണ്ണികൾ. ഒ.വി. വിജയന്റെ ഖസാക്കിൻ്റെ ഇതിഹാസം' പാലക്കാട്ടെ തസ്രാക്ക് ഗ്രാമത്തിൽ നിന്ന് എടുത്തതാണ് മനോജിൻ്റെ ആദ്യ സാഹിത്യ ഫോട്ടോഗ്രഫി പരമ്പര. ഇത് ഒ.വി. വിജയൻ നോവലിന്റെ മാതൃകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആറ് വർഷത്തിനിടെ നിരവധി യാത്രകളുടെയും പഠനത്തിൻ്റെയും ശ്രമഫലമാണ് മനോജിൻ്റെ കർമ്മപരമ്പരയിലെ കണ്ണികൾ എന്ന ഫോട്ടോ പരമ്പര.

ഡി. മനോജ്

ഫോട്ടോഗ്രാഫി, ശിൽപം, ചിത്രരചന എന്നീ കലകർ മനോജ് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു. വൈക്കത്ത് സ്വന്തമായി ഒരു ആർട്ട് ഗാലറിയുണ്ട്. 1990 മുതൽ, ലളിത കലാ അക്കാദമി സംസ്ഥാന പ്രദർശനങ്ങളിൽ മനോജിൻ്റെ ശിൽപങ്ങളും ഫോട്ടോഗ്രാഫിയും പ്രദർശിപ്പിച്ചിട്ടുണ്ട്. ലളിത കലാ അക്കാദമിയുടെ മിക്കവാറും എല്ലാ ഗാലറികളിലും പ്രദർശനവും നടത്തിയിട്ടുണ്ട് മനോജ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുമായി സഹകരിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജയിലും ദുബായിലും മനോജിൻ്റെ രണ്ട് ഫോട്ടോഗ്രഫി പ്രദർശനങ്ങൾ നടത്തി. 2025 ൽ ഡൽഹി കേന്ദ്ര സാഹിത്യ അക്കാദമി-സാഹിത്യോത്സവം, ഡൽഹി കേരള ക്ലബ്, കേരള സാഹിത്യ അക്കാദമി, കൃതി ഇൻ്റർനാഷണൽ ബുക്ക് ഫെയറുകൾ, റഷ്യൻ കൾച്ചറൽ സെൻ്റർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കെഎൽഎഫ് തുടങ്ങി 170 ലധികം പ്രദർശനങ്ങൾ മനോജിൻ്റെ സാഹിത്യ ഫോട്ടോ പരമ്പരകളുടെതായി നടന്നു. പാലക്കാട് ഒ.വി.വിജയൻ സ്മാരകത്തിൽ മനോജിൻ്റെ ആദ്യ ലിറ്റററി ഫോട്ടോഗ്രഫിയിലെ ഖസാക്കിൻ്റെ ചിത്രങ്ങളുടെ സ്ഥിരം ഗാലറിയും സ്ഥാപിച്ചിട്ടുണ്ട്.

കുടുംബ പശ്ചാത്തലം

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ എ.കെ. ദാസൻൻ്റെയും ലീലയുടെയും മകനായ മനോജ് വൈക്കത്ത് സ്ഥിരതാമസമാക്കി.
ശ്രീജയാണ് ഭാര്യ. നന്ദിത മനോജ്, ദക്ഷിണാമൂർത്തി. എന്നിവർ മക്കളാണ്. വൈക്കം തെക്കേനടയിലാണ് താമസം

പുസ്തകങ്ങൾ

നോവലുകളുടെ ഫോട്ടോഗ്രഫിക് പഠന പുസ്തകങ്ങങ്ങളായ ഖസാക്കിൻ്റെ ഇതിഹാസം അടിസ്ഥാനമാക്കി കർമ്മപരമ്പരയി കണ്ണികൾ, മയ്യഴി പുഴയുടെ തീരങ്ങളിൽ എന്നിങ്ങനെ ഒൻമ്പത് പുസ്തകങ്ങൾ പുറത്തിറക്കി
അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മോൾ തിംഗ്സ്' എന്ന നോവൽപുസ്തകം ഉടൻ പ്രസിദ്ധീകരിക്കുന്നു.

പുരസ്കാരങ്ങൾ

2022 ലെ ബഷീർ അമ്മ മലയാളം , 2023-ലെ ഫോട്ടോഗ്രാഫിക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ ഓണറബിൾ മെൻഷൻ, 2023 ലെ യു.എ ഖാദർ ഭാഷാശ്രീ, 2020 ലെ ദർശന, 2021 ൽ ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം എന്നിവ മനോജിനെ തേടിയെത്തി.

നിലവിലെ സൃഷ്ടികൾ

ഒ.വി. വിജയൻ, എം.ടി, എം.പി. മുകുന്ദൻ, സി. രാധാകൃഷ്ണൻ തുടങ്ങിയവരുടെ നോവലുകളടക്കമാണ് മനോജിൻ്റെ ഫോട്ടോഗ്രഫി പരമ്പരയിലുള്ളത്. കെ.പി. രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ' എന്ന നോവലിൻ്റെ ഫോട്ടോഗ്രാഫി സീരീസ് പൂർത്തിയാക്കി, നോവലിൻ്റെ പശ്ചാത്തലം പൊന്നാനിയിൽ നിന്നാണ്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'ഭൂമിയുടെ അവകാശികൾ', മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം', കോവിലൻ്റെ 'തട്ടകം'എന്നീ കൃതികളുടെ ഫോട്ടോ പരമ്പരകളുടെ സൃഷ്ടിയിലാണ് മനോജ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും