Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. ഒരു മണിക്കൂർ 39 മിനിറ്റ് നീണ്ടു നിന്നതായിരുന്നു ബജറ്റ് അവതരണം.

ബഡ്ജറ്റ് അവതരണം ആദ്യ നോട്ടത്തിൽ

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തി.
  • ആരോഗ്യ മേഖലയ്ക്ക് 2074 കോടി. പുതിയ രണ്ടു മെഡിക്കൽ കോളേജിനായി 100 കോടി. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് സ്ഥാപിക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും.
  • നികുതിപിരിവിന് ആംനെസ്റ്റി പദ്ധതി.
  • മലപ്പുറത്ത് ക്യാൻസർ സെൻ്റർ 10 കോടി.
  • മലബാറിൽ രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയത്തിന് 50 കോടി.
  • ജലവിതരണത്തിന് 895 കോടി. നഗര വികസനത്തിന് 997.8 കോടി.
  • തൊഴിൽ മേഖലയ്ക്ക് 650 കോടി. പട്ടികജാതി വികസനത്തിന് 2019 കോടി.
  • ന്യൂനപക്ഷ ക്ഷേമത്തിന് 77.91 കോടി. സാമൂഹിക ക്ഷേമത്തിന് 590 കോടി.
  • വന്യജീവി സംഘർഷം തടയാൻ 192 കോടി. പരിസ്ഥിതി വകുപ്പിന് 22 കോടി.
  • ഓപ്പറേഷൻ തൂഫാൻ പദ്ധതി 10 കോടി. റവന്യൂ വകുപ്പിന് 76 കോടി.
  • വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി.
  • സപ്ലൈകോ സ്വയം പര്യാപ്തമാക്കും.
  • പ്രിയദർശിനി പദ്ധതിക്കായി 600 കോടി.
  • ആശ ഓണറേറിയം78 കോടി.
  • യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി.
  • ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്.
  • കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ' പ്രിയദർശിനി' പദ്ധതിക്കായി 600 കോടി.
  • റബറിൻ്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത്.
  • തീരദേശ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.
  • മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി.
  • മിഷൻ സമുദ്ര പദ്ധതിക്ക് 600 കോടി.
  • ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നു.
  • ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി 325 കോടി രൂപ.
  • ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി മാറ്റും. പരിസ്ഥിതിയിൽ ഊന്നിയുള്ള വൈവിധ്യവത്കരണവും സ്‌മാർട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയിൽ നടപ്പിലാക്കും.
  • ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആലപ്പുഴയിൽ പ്രത്യേക ഹൗസ് ബോട്ട് മാലിന്യ സംസ്‌കരണ പ്ലാൻ്റ് സ്ഥാപിക്കും. ഒപ്പം ചരിത്ര പ്രാധാന്യമുള്ള മുസിരിസ് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരും.
  • നടൻ സലിംകുമാറിനും ഉമ്പായിക്കും സ്‌മാരകം.
  • ലോട്ടറി സമ്മാന ഘടന പുനർനിശ്ചയിക്കും.
  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 20 കോടി രൂപ വകയിരുത്തി.
  • നഗരങ്ങളുടെ ആസൂത്രിത വികസനത്തിനായി 100 കോടി രൂപ ചെലവിൽ 'അർബൻ ഗ്രോത്ത് മിഷൻ' നടപ്പിലാക്കും.
  • കൊച്ചി, ആലുവ, പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ച് 10 കോടി രൂപ ചെലവിൽ 'ഗ്ലോബൽ ഫർണിച്ചർ ഹബ്' സ്ഥാപിക്കും.
  • കൊച്ചി-തൃശൂർ മേഖലകളെ കേന്ദ്രീകരിച്ച് 10 കോടി രൂപ ചെലവിൽ 'ഗ്ലോബൽ ഗോൾഡ് ഹബ്ബും' സ്ഥാപിക്കും.
  • പ്രവാസികളെ നിക്ഷേപകരും സംരംഭകരുമാക്കാൻ ലക്ഷ്യമിട്ട് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. സ്പെഷ്യൽ ഇൻവെസ്റ്റ്മെൻ്റ് സോണുകളും ബജറ്റിൽ പ്രഖ്യാപിച്ചു.
  • തനത് പരമ്പരാഗത ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി 'ബ്രാൻഡ് കേരളം' പദ്ധതി കൊണ്ടുവരും.
  • കായിക കേരളത്തിൽ നിന്ന് പുതിയ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കും.
  • മലബാറിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി.
  • കോട്ടയത്തെ ആകാശ പാത നിർമ്മാണം പൂർത്തിയാക്കും.
  • തൃശ്ശൂരിൽ ജോൺസൺ സംഗീത മ്യൂസിയം.
  • ശ്രീനാരായണഗുരുദേവന് ഡൽഹിയിൽ സ്മാരക പഠനകേന്ദ്രം ഒരു കോടി.
  • ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടന പരിഷ്കരിച്ചു. 20 ലക്ഷം വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ കുറവ്. 40 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് നികുതിയിൽ വർദ്ധന.
  • വയനാട് ഇടുക്കി ജില്ലകൾക്ക് പ്രത്യേക പാക്കേജ്.
  • എൻഡോസൾഫാൻ ബാധിത കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും.
  • ശബരിമല, ഗുരുവായൂർ, തിരുവല്ലം, കൊട്ടിയൂരും തിരുപ്പതി മോഡലാക്കും.
  • വനിതകൾക്ക് കൃഷി സഖി പദ്ധതി.
    സ്ത്രീ സുരക്ഷാ പദ്ധതി അവൾക്കൊപ്പം.
  • ഭൂമിയുടെ ന്യായവില പുനഃ പരിശോധിക്കും.
  • പുതിയ ജില്ലയും താലൂക്കുകളും പഠിക്കാൻ കമ്മീഷൻ.
  • സ്വകാര്യ ബസുകൾക്ക് നികുതിയിളവ്. സ്വാകാര്യ ബസുകൾക്ക് ത്രൈമാസ നികുതി 50 ശതമാനം നികുതി ഇളവ്.
  • മദ്യനികുതി കൂട്ടി.
    മദ്യത്തിൻറെ വീര്യം അനുസരിച്ച് നികുതി പരിഷ്കരിക്കും. വീര്യം കുറഞ്ഞ മദ്യനികുതി കൂടി.
  • കൊച്ചിക്ക് ഫിലിം സിറ്റി.
  • പൂന്തുറയിൽ ഫിഷിംഗ് ഹാർബർ.




വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും