Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ദുരന്തം കാത്തു നിൽക്കാതെ നടപടി വേണം; വൈക്കം തെക്കേനട സർക്കാർ സ്കൂളിൽ മരങ്ങളും മതിലും അപകടാവസ്ഥയിൽ

എസ്. സതീഷ്കുമാർ

ദുരന്തം കാത്തു നിൽക്കാതെ നടപടി വേണം; വൈക്കം തെക്കേനട സർക്കാർ സ്കൂളിൽ മരങ്ങളും മതിലും അപകടാവസ്ഥയിൽ

വൈക്കം: തെക്കേനട സർക്കാർ ഹയർസെക്കൻ്ററി ഹൈസ്കൂളിൽ റോഡരുകിൽ നിൽക്കുന്ന മരങ്ങളും തകർച്ചാ ഭീഷണിയിലായ മതിലും ഗുരുതര അപകട സ്ഥിതിയിൽ. വൈക്കം വെച്ചൂർ റോഡരുകിൽ സ്കൂളിൽ നിൽക്കുന്ന മരങ്ങൾ ചെരിഞ്ഞ നിലയിലാണ്. സ്കൂൾ മൈതാനത്തിന് പടിഞ്ഞാറു ഭാഗത്ത്  സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള 12 അടിയോളം ഉയരമുള്ള മതിലും ചെരിഞ്ഞ നിലയിൽ അപടകാവസ്ഥയിലാണ്. ആഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വരെ 500 ഓളം കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിലാണ് ഈ അപകടസ്ഥിതി.

0:00
/2:37

സ്കൂളിലെ പഴയ ഇരുനില കെട്ടിടത്തിന് സമീപം നിൽക്കുന്ന മരങ്ങളാണ് അപകടഭീഷണി ഉയർത്തുന്നത്. ഇതിൽ രണ്ടു മരങ്ങൾ ചരിഞ്ഞ് മതിലിൽ മുട്ടിനിൽക്കുന്ന സ്ഥിതിയാണ്. ഒരു വർഷം മുമ്പ് ഒരു മരം മറിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. ഏറെ തിരക്കേറിയ വൈക്കം വെച്ചൂർ റോഡരുകിലാണ് സ്കൂൾ കെട്ടിടത്തിന് സമീപം വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് മറിയാവുന നിലയിൽ മരങ്ങൾ നിൽക്കുന്നത്. മരങ്ങൾ വെട്ടി നീക്കണമെന്ന് ഏറെ നാളുകളായി സ്കൂൾ പി.ടി.എ അടക്കം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സ്കൂൾ കെട്ടിടങ്ങൾക്ക് മുകളിലേക്കും മരശിഖരങ്ങൾ ഇവിടെ ചാഞ്ഞു നിൽക്കുന്നു. മൈതാനത്തിന് സമീപം സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ മതിലിന്‍റെ അവസ്ഥയാണിത്. അടിത്തറയാകെ ഇളകി മതിൽ ചരിഞ്ഞനിലയിലാണ്. പത്തോളം കുടുംബങ്ങൾക്കുള്ള വഴിക്ക് സമീപമാണ് ഈ മതിൽ ഉള്ളത്.നിലവിൽ കനത്ത മഴയിൽ മതിൽ ഏതു നിമിഷവും സ്കൂളിലേക്ക് മറിയുന്ന സ്ഥിതിയാണ്   വലിയ അപകട ഭീഷണി ഉയർത്തുന്നത്. എന്നാൽ സ്കൂളിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കുന്ന പദ്ധതിയിൽ മതിലും പൊളിച്ചു പണിയുമെന്നാണ് അധികൃതരുടെ വിശദീകരണം. സ്കൂളിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി നീക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ വിദ്യാർഥികൾക്കും യാത്രക്കാർക്കും അടക്കം ഈ മഴക്കാലത്ത് വലിയ അപകടസാധ്യതയണുള്ളത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും