Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ

ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ

വൈക്കം: നഗരസഭ ബീച്ചിലെ ശില്പങ്ങൾക്ക് സമീപം കൂടിക്കികിടക്കുന്ന, കായലിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ അതിലെ ചെളിയിലെ ജലാംശം വലിഞ്ഞില്ലാതായി നീക്കം ചെയ്യാവുന്ന അവസ്ഥയിലായാലുടൻ നീക്കം ചെയ്യുമെന്നും അതിനുള്ള സംവിധാനങ്ങൾ ഒരുക്കി കാത്തിരിക്കുകയാണെന്നും ചെയർമാൻ കെ.ജി. അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. സ്വഛ് ഭാരത് മിഷൻ നിർദേശങ്ങൾ അതേപടി പാലിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

 നഗരസഭയ്ക്ക് ഒരു രൂപ പോലും മുടക്കില്ലാതെ ഇറിഗേഷൻ കൊണ്ടുവന്ന ഹിറ്റാച്ചി കരാറുകാരൻ്റെ സഹായത്തോടെ താൻ നേരിട്ട് ഇടപെട്ടാണ് അത് കോരി കരയിൽ വെച്ചിട്ടുള്ളത്. ബീച്ച്, പാർക്ക് എന്നീ സ്ഥലങ്ങൾ നവീകരിക്കുന്നതിനും  ഭംഗിയാക്കുന്നതിനും കഴിഞ്ഞ കൗൺസിലിൽ അജണ്ടയിൽ വെച്ച് ഒരു സബ്കമ്മറ്റി രൂപീകരിക്കുകയും ആ കമ്മറ്റി 17 ന് കൂടി വിശദമായി രണ്ടിടത്തെയും വിവിധ പദ്ധതികൾ തയ്യാറാക്കുന്നതിനും അതിൻ്റ റിപ്പോർട്ട് എടുക്കുന്നതിനും കൗൺസിലർ എസ്. ഹരിദാസൻ നായരെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്. അദ്ദേഹം അത് തയാറാക്കിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുമുണ്ട്. ബീച്ചിൻ്റ തെക്കേ വശത്തെ കാട് വെട്ടിത്തെളിച്ച് കുഴി നികത്തുന്നതിന് വേണ്ടി കരുതിയിട്ടുള്ള ചെളിയും പായലും മഴക്കാലം വന്ന സാഹചര്യത്തിൽ ചെളി വലിയാതെ അത് എടുത്ത് മാറ്റി അവിടെ നികത്തുക എന്നത് പ്രായോഗികമല്ല. ഈ ചെളി ഒന്ന് ഉറച്ച് കഴിഞ്ഞാൽ അത് അവിടെ നിന്നും എടുത്ത് കുഴികൾ നികത്തി ചെളി കിടന്നിരുന്ന സ്ഥലം വൃത്തിയാക്കും. ഈ ചെളി കോരി വെച്ചപ്പോൾ തന്നെ മുന്നോട്ടുള്ള വിവരങ്ങൾ കൗൺസിലിലും മാധ്യമങ്ങളോടും വിശദീകരിച്ചിട്ടുള്ളതാണ്. പാർക്കും ബീച്ചും മനോഹരമാക്കുന്നതിന് കൂട്ടായിട്ടുള്ള പരിശ്രമങ്ങൾ നടന്നുവരികയാണെന്നും ചെയർമാൻ പറഞ്ഞു. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും