Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

ആണവശാസ്ത്രജ്‌ഞനും കമ്യൂണിസ്റ്റ് ചിന്തകനും ശാസ്ത്രപ്രചാരകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു. ആണവ ശാസ്ത്രരംഗത്തെ സംഭാവനകൾക്കൊപ്പം കേരളത്തിൽ ശാസ്ത്രവിജ്‌ഞാനം ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്‌തിത്വമായിരുന്നു എം.പി. പരമേശ്വരൻ. നാലാം ലോക സിദ്ധാന്തവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. 92 വയസായിരുന്നു. 1956ൽ തിരുവനന്തപുരം എൻജിനിയറിംങ് കോളേജിൽ നിന്ന് ബിരുദം നേടി. ബോംബെയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ സയിന്റ്റിസ്‌റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1965ൽ മോസ്കോ പവർ എഞ്ചിനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗവേഷണത്തിലും ബിരുദം നേടി. പിന്നീട് കേരളത്തിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി മാറി. അറുപതോളം ശാസ്ത്ര കൃതികൾ സംഭാവന ചെയ്തു. മലയാളത്തിൽ കൂടാതെ ആറു കൃതികൾ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുക്‌സ്‌ ഫോർ നിയോ ലിറ്ററേറ്റസ് (1962), ബേസിക് ആന്റ് കൾച്ചറൽ ലിറ്ററേറ്റർ (ഇന്ത്യാ ഗവൺമെന്റ്), ബാല സാഹിത്യ അവാർഡ് (1982) എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും