ഉദയനാപുരത്ത് വെള്ളക്കെട്ട് തുടരുന്നു: ജനപ്രതിനിധികൾ സന്ദർശനം നടത്തി
വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ ദുരിതമൊഴിയാതെ നാൽപ്പത് കുടുംബൾ വെള്ളക്കെട്ടിൽ. താഴ്ന്ന പ്രദേശങ്ങളായ ചിറപ്പാട്, വാഴമന മുട്ടുങ്കൽ പ്രദേശങ്ങളിൽ നിന്നാണ് ഇനിയും വെള്ളം ഒഴിയാത്തത്. വീടിനുള്ളിൽ നിന്നും വെള്ളം ഇറങ്ങിയെങ്കിലും മുറ്റത്ത് ഒരടിയോളം വെള്ളമുള്ള 40 വീടുകളാണ് ഇപ്പോഴുമുള്ളത്. എന്നാൽ വല്ലകം പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിയ ദുരിതാശ്വാസ ക്യാമ്പിൽ ഇപ്പോഴുമുള്ള 12 കുടുംബങ്ങളുടെ വീടുകൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ സന്ദർശിച്ച് ജലനിരപ്പ് വിലയിരുത്തി. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ദീപേഷ് പഞ്ചായത്ത് അംഗങ്ങളായ മിനി മനയ്ക്കപ്പറമ്പിൽ, ആജിഷാ ഉദയകുമാർ എന്നിവരും പഞ്ചായത്ത് പ്രസിഡൻ്റിനൊപ്പം വീടുകൾ സന്ദർശിച്ചു.
Comments ()