Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സി.ഐ. ഷമീർഖാന് സസ്പെൻഷൻ ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ വൈക്കം സി.ഐ. ഷമീർഖാന് സസ്പെൻഷൻ ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

വൈക്കത്ത് ശ്രീ ദക്ഷീണമൂർത്തി ടെമ്പിൾ ഓഫ് ആർട്സ് പ്രവർത്തനമാരംഭിച്ചു

വൈക്കത്ത് ശ്രീ ദക്ഷീണമൂർത്തി ടെമ്പിൾ ഓഫ് ആർട്സ് പ്രവർത്തനമാരംഭിച്ചു

വൈക്കം: കല, സംഗീതം, നൃത്തം, ആയോധനകല, യോഗ തുടങ്ങിയ വിവിധ മേഖലകളിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വൈക്കം വലിയകവലയിൽ ആരംഭിച്ച ശ്രീ ദക്ഷീണമൂർത്തി ടെമ്പിൾ ഓഫ് ആർട്സ് വിജയദശമി ദിനമായ 2026 ഒക്ടോബർ 21-ന് പ്രവർത്തനമാരംഭിച്ചു. ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ മനു കെ.എം. സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളുടെയും മുതിർന്നവരുടെയും ഉള്ളിലുള്ള കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ പ്രാവീണ്യം നേടുന്നതിനും അവസരമൊരുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. പരമ്പരാഗത കലകൾക്കും സംഗീതത്തിനും ആയോധനകലകൾക്കും യോഗയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന പരിശീലന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ ദീർഘകാലത്തെ അനുഭവസമ്പത്തും അക്കാദമിക യോഗ്യതകളും നേടിയ അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി കഥകളി രംഗത്ത് പ്രവർത്തിക്കുന്ന കഥകളി ആചാര്യൻ പള്ളിപ്പുറം സുനിലാണ് കഥകളി പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളിൽ പരിശീലനം നൽകുന്നത് ആർ.എൽ.വി. ധനില നിലമ്പൂരാണ്. ചെണ്ട പരിശീലനത്തിന് കലാമണ്ഡലം ഹരികൃഷ്ണനും സംഗീതപരിശീലനത്തിന് കേരള സർവകലാശാലയിൽനിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഗാനഭൂഷണം ഗിരീഷും നേതൃത്വം നൽകുന്നു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച പ്രശസ്ത തബലാ വിദ്വാൻ വൈദ്യനാഥയ്യരാണ് തബല പരിശീലിപ്പിക്കുന്നത്. കരാട്ടെ, കുങ്ഫു പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാസ്റ്റർ ബിജു രാഘവനാണ്. കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ദേശീയ പരിശീലകനായ അദ്ദേഹം എട്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഇന്ത്യൻ പോഡോക്കർ കരാട്ടെയുടെ സീനിയർ ഇൻസ്ട്രക്ടറും ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് ഉടമയുമാണ് അദ്ദേഹം.

തായ്‌ക്വോണ്ടോ പരിശീലനത്തിന് നേതൃത്വം നൽകുന്നത് മാസ്റ്റർ പ്രദീപ് എസ്. ആണ്. അഞ്ചാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള അദ്ദേഹം ഇന്റർനാഷണൽ കോച്ച് ലൈസൻസ് ഹോൾഡറാണ്. യോഗപരിശീലനത്തിന് നേതൃത്വം നൽകുന്നത് പരമേശ്വരനാണ്. സ്ഥാപനത്തിലെ പരിശീലന ക്ലാസുകൾ വിജയദശമി ദിനം മുതൽ ആരംഭിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും